Connect with us

Kerala

മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ച സംഭവം; കേരളത്തില്‍ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു

മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കോള്‍ഡ്രിഫ് കഫ്സിറപ്പിന്റെ വില്‍പ്പന നിര്‍ത്തിവെച്ചു. തമിഴ്നാട്ടില്‍ ഉല്‍പ്പാദിപ്പിച്ച കഫ്സിറപ്പില്‍ അനുവദനീയമായതിലും അധികം ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.അതേ സമയം, എസ് ആര്‍ 13 ബാച്ച് മരുന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിട്ടില്ലെന്ന് ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സുരക്ഷ കണക്കിലെടുത്താണ് നിലവിലെ നിയന്ത്രണം. മധ്യപ്രദേശില്‍ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച് കുട്ടികള്‍ മരിച്ചതായി പരാതിയുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.തമിഴ്‌നാട്ടിലും കോള്‍ഡ്രിഫ് കഫ് സിറപ്പിന് നിരോധനമുണ്ട്

 

രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍മാര്‍ ചുമയ്ക്കുള്ള സിറപ്പ് നിര്‍ദേശിക്കരുതെന്നും നിര്‍ദേശമുണ്ട്. ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധന ആരംഭിച്ചിട്ടുണ്ട്

---- facebook comment plugin here -----

Latest