Connect with us

Ongoing News

ആറൻമുള അനിതയുടെ മരണം: ഭർത്താവ് അറസ്റ്റിൽ

സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ആണ് അറസ്റ്റ്.

Published

|

Last Updated

കോഴഞ്ചേരി | ആറൻമുള കുഴിക്കാല കുറുന്താർ ഹൗസ് സെറ്റ് കോളനിയിൽ  അനിത(29 )യുടെ മരണവുമായി ബന്ധപ്പെട്ട്  ഭാർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മല്ലപുഴശ്ശേരി  കുറുന്താർ ജ്യോതി നിവാസിൽ  ജ്യോതിഷ് – 31 ആണ് അറസ്റ്റിൽ ആയത്. സ്ത്രീധന പീഡന വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരവും ആണ് അറസ്റ്റ്.

മൂന്ന് വർഷം മുൻപ് ആണ് ഇയാൾ  അനിതയെ  സ്നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹത്തിനു നൽകിയ സ്വർണാഭരണങ്ങളും വാഹനവും വിൽക്കുകയും ഭാര്യക്കും കുട്ടിക്കും ചെലവിനു കൊടുക്കാതെ യുവതിയുടെ വീട്ടിൽ താമസിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്ന് തന്നെ ഭാര്യ  വീണ്ടും ഗർഭിണിയായ വിവരം ബന്ധുക്കളിൽ നിന്നും മറച്ചു വെച്ചു.  മതിയായ ചികിൽസയും പരിചരണവും നൽകാതെ വന്നത് ഗർഭസ്ഥ ശിശു  മരിക്കുന്നതിനു ഇടയാക്കി. മരിച്ച ശിശുവിനെ  നീക്കം ചെയ്യുന്നതിനായി കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക്  ഡോക്ടർ റഫർ ചെയ്തു നൽകിയിട്ടും അവിടെ  കൊണ്ടു പോകാതെ രണ്ട് മാസത്തോളം വയറ്റിൽ കിടക്കുന്നതിന് ഇടയാക്കി. ഇതുമൂലം ശരീരമാസകലം ഉണ്ടായ അണുബാധ മൂലം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അനിത  ജൂൺ 28ന് മരിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ശേഷം അവിടെ നിന്നും മുങ്ങിയ പ്രതി ഭാര്യയുടെ ചികിത്സക്കായി പലരുടെ അടുക്കൽ നിന്നും പണം വാങ്ങി. എന്നാലിത് ചികിത്സക്കായി ചിലവഴിക്കാതിരുന്നു. തുടർന്നാണ് യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. പ്രതിയെ പത്തനംതിട്ട ഒന്നാം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലാ പോലിസ് മേധാവി സ്വാപ്നിൽ  മധുകർ മഹാജന്റെ നിർദേശാനുസരണം പത്തനംതിട്ട ഡി വൈ എസ് പി. കെ നന്ദകുമാറിന്റെ മേൽനോട്ടത്തിൽ ആറൻമുള ഇൻസ്പെക്ടർ സി കെ മനോജ്, എസ് ഐമാരായ അനിരുദ്ധൻ, ഹരീന്ദ്രൻ , സീനിയർ സി പി ഒ സുജ അൽഫോൺസ്, സി പി ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
---- facebook comment plugin here -----

Latest