Kuwait
ബയോ മെട്രിക്ക് പരിശോധനക്കായുള്ള സമയപരിധി നീട്ടി; പ്രവാസികള്‍ക്ക് ആശ്വാസം
സ്വദേശികള്‍ക്ക് സെപ്തംബര്‍ 30 വരെയും വിദേശികള്‍ക്ക് 2024 ഡിസംബര്‍ 30 വരെയുമാണ് സമയപരിധി നീട്ടിനല്‍കിയിരിക്കുന്നത്.

കുവൈത്ത് സിറ്റി | കുവൈത്തില്‍ ബയോ മെട്രിക്ക് വിവരങ്ങള്‍ നല്‍കുന്നതിന് അനുവദിച്ച സമയക്രമത്തില്‍ മാറ്റം വരുത്തി അധികൃതര്‍. ഇത് പ്രകാരം സ്വദേശികള്‍ക്ക് സെപ്തംബര്‍ 30 വരെയും വിദേശികള്‍ക്ക് 2024 ഡിസംബര്‍ 30 വരെയുമാണ് സമയപരിധി നീട്ടിനല്‍കിയിരിക്കുന്നത്.
ഒന്നാം ഉപ പ്രധാന മന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസുഫ് അല്‍സബാഹിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അധികൃതരുടെ പുതിയ നടപടി.
ഇതിനായി സഹല്‍ ആപ്ലിക്കേഷന്‍, മെറ്റ പ്ലാറ്റ്‌ഫോം വഴിയോ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----