Connect with us

gaza attack two years

ഭീതിയുടെ ദിനരാത്രങ്ങൾ...

2023 ഒക്‌ടോബർ ഏഴിന് ഇസ്‌റാഈലിന്റെ നിരന്തരമായ ആക്രമണങ്ങൾക്കിടെ ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി.

Published

|

Last Updated

023 ഒക്‌ടോബർ ഏഴ്

ഇസ്‌റാഈലിന്റെ നിരന്തരമായ ആക്രമണങ്ങൾക്കിടെ ഹമാസിന്റെ അപ്രതീക്ഷിത തിരിച്ചടി. 1,200ഓളം പേർ കൊല്ലപ്പെടുകയും 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

2023 ഒക്‌ടോബർ എട്ട്

ഗസ്സക്ക് പിന്തുണയുമായി ലബനാനിലെ ഹിസ്ബുല്ല ഇസ്‌റാഈലിലേക്ക് മിസൈൽ ആക്രമണം നടത്തി.

2023 ഒക്‌ടോബർ 13
ഗസ്സ ആക്രമിക്കാൻ പോകുകയാണെന്നും താമസക്കാർ ഒഴിഞ്ഞുപോകണമെന്നും ഇസ്‌റാഈൽ ഉത്തരവ്.

2023 ഒക്‌ടോബർ 27
ഇസ്‌റാഈൽ സേന ഗസ്സയിൽ പ്രവേശിച്ചു.

2023 നവംബർ 15
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ശിഫയിൽ ഇസ്‌റാഈൽ ആക്രമണം.

2023 നവംബർ 21
ആദ്യ വെടിനിർത്തൽ. 105 ഇസ്‌റാഈൽ ബന്ദികളെ ഹമാസും 240 ഫലസ്തീൻ തടവുകാരെ ഇസ്‌റാഈലും മോചിപ്പിച്ചു.

2024 ജനുവരി 26

ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്‌റാഈലിനോട് ആവശ്യപ്പെടുന്നു.

2024 ഫെബ്രുവരി 29
ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30,000 കവിഞ്ഞതായി ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ വാർത്താകുറിപ്പ്.

2024 മാർച്ച് 27
ഗസ്സയിൽ സഹായമെത്തിക്കാൻ യു എസ് പ്രസിഡന്റ് ജോ ബൈഡൻ പദ്ധതി പ്രഖ്യാപിക്കുന്നു.

2024 ജൂൺ 23
തീവ്രമായ ആക്രമണഘട്ടം അവസാനിച്ചുവെന്നും യുദ്ധം തുടരുമെന്നും ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രഖ്യാപനം.

2024 ജൂലൈ 27
ഇസ്‌റാഈൽ അധിനിവിഷ്ട ഗോലാൻ കുന്നുകളിൽ ഹിസ്ബുല്ലയുടെ ആക്രമണത്തിൽ 12 കുട്ടികൾ കൊല്ലപ്പെട്ടു.

2024 ആഗസ്റ്റ് ഒന്ന്
ഹമാസ് മിലിറ്ററി ചീഫ് മുഹമ്മദ് ദാഇഫിനെ ഇസ്‌റാഈൽ വധിച്ചു.

2024 ഒക്‌ടോബർ 16
ഹമാസ് മേധാവി യഹ്‌യ സിൻവാർ റഫയിൽ കൊല്ലപ്പെട്ടു.

2024 നവംബർ 27
ഹിസ്ബുല്ലയും ഇസ്‌റാഈലും മ്മിൽ വെടിനിർത്തൽ കരാർ പ്രഖ്യാപിക്കുന്നു.

 

---- facebook comment plugin here -----

Latest