Uae
35 വർഷത്തിന് ശേഷം പിതാവിനെ മകൾ കണ്ടുമുട്ടി
യു എ ഇയിൽ താമസിക്കുന്ന തന്റെ പിതാവുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പെൺകുട്ടി എമിറേറ്റിലെ പോലീസ് അതോറിറ്റിക്ക് ഒരു അപേക്ഷ അയച്ചതോടെയാണ് നടപടി ആരംഭിച്ചത്.

ഷാർജ | പതിറ്റാണ്ടുകളുടെ വേർപിരിയലിന് ശേഷം പിതാവും മകളും കണ്ടുമുട്ടി. ഷാർജ പോലീസാണ് മകളെ യു എ ഇയിൽ എത്തിച്ചത്. 35 വർഷം മുമ്പാണ് മകൾ യു എ ഇ വിട്ടത്.
യു എ ഇയിൽ താമസിക്കുന്ന തന്റെ പിതാവുമായി വീണ്ടും ഒന്നിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പെൺകുട്ടി എമിറേറ്റിലെ പോലീസ് അതോറിറ്റിക്ക് ഒരു അപേക്ഷ അയച്ചതോടെയാണ് നടപടി ആരംഭിച്ചത്. കുടുംബ സാഹചര്യങ്ങൾ 35 വർഷത്തിലേറെയായി വേർപിരിയുന്നതിലേക്കും പിതാവും മകളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നതിലേക്കും നയിച്ചു.ഷാർജ പോലീസ് ഈ അപേക്ഷയോട് വേഗത്തിൽ പ്രതികരിച്ചു. ഒരു ടാസ്‌ക് ഫോഴ്സ് രൂപവത്കരിച്ചു. പുനഃസമാഗമത്തിനുള്ള എല്ലാ രേഖകളും കൈകാര്യം ചെയ്തു.
യു എ ഇയിലേക്ക് വരാനും പിതാവിനെ കാണാനുമുള്ള യാത്രാ ടിക്കറ്റ് മകൾക്ക് അയച്ചു നൽകി. സുരക്ഷിതവും പിന്തുണ നൽകുന്നതുമായ ഒരു അന്തരീക്ഷം ഉറപ്പാക്കാൻ സാമൂഹിക പിന്തുണയിലെ സ്‌പെഷ്യലിസ്റ്റുകളും പുനഃസമാഗമ സ്ഥലത്ത് ഉണ്ടായിരുന്നു.
“സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പിന്തുണക്കുന്നതിനും കുടുംബങ്ങളുടെ പുനരേകീകരണത്തിന് സംഭാവന ചെയ്യുന്നതിനും അവരുടെ സ്ഥിരത വർധിപ്പിക്കുന്നതിനുമുള്ള സേനയുടെ പ്രതിബദ്ധത ഈ സംരംഭം പ്രതിഫലിപ്പിക്കുന്നു.’ കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് പ്രിവൻഷൻ വകുപ്പിന്റെ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ഡോ. അഹ്്മദ് സഈദ് അൽ നൂർ പറഞ്ഞു.