Connect with us

National

ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരം നടി വഹീദ റഹ്‍മാന്

അഞ്ചു പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തില്‍ തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു.

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദാദാസാഹിബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം മുതിർന്ന നടി വഹീദ റഹ്‍മാന്. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ സോഷ്യൽ മീഡിയ ഹാൻഡിലിലാണ് ഇക്കാര്യം അറിയിച്ചത്.

അഞ്ചു പതിറ്റാണ്ടിലധികം നീണ്ട സിനിമ ജീവിതത്തില്‍ പ്യാസ, കാഗസ് കെ ഫൂല്‍, ചൗദ്‍വി കാ ചാന്ദ്, ഗൈഡ് തുടങ്ങി തൊണ്ണൂറിലധികം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. ദേശീയ ചലച്ചിത്ര പുരസ്ക്കാരം, പത്മശ്രീ, പത്മഭൂഷണ്‍ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

1990 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു. ഗൈഡ്, രേഷ്മ ഔർ ഷേര തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

Latest