Connect with us

National

കറന്‍സികളില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വേണം; മോദിക്ക് കത്തയച്ച് കെജരിവാള്‍

ഈ നടപടി സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഗുണമാകുമെന്ന് കെജ്രിവാള്‍ കത്തില്‍ പറയുന്നു

Published

|

Last Updated

ന്യൂഡല്‍ഹി  | കറന്‍സിയില്‍ ഹിന്ദു ദൈവങ്ങളുടെ പടം ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഈ നടപടി സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാന്‍ ഗുണമാകുമെന്ന് കെജ്രിവാള്‍ കത്തില്‍ പറയുന്നു. കറന്‍സിയില്‍ ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം.

മഹാത്മാഗാന്ധിയുടെ ചിത്രത്തിനൊപ്പം ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളും ചേര്‍ക്കുന്നത് ഇന്ത്യയ്ക്ക് അഭിവൃദ്ധി കൊണ്ടുവരുമെന്ന കെജ്രിവാള്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു . ഇക്കാര്യം പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും ആവശ്യപ്പെടുമെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇതിന് പിറകെയാണ് കത്തയച്ചിരിക്കുന്നത്.

കറന്‍സി നോട്ടുകള്‍ മാറ്റാനല്ല താന്‍ ആവശ്യപ്പെടുന്നതെന്നും ലക്ഷ്മിയുടെയും ഗണപതിയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താനാണ് ആവശ്യപ്പെട്ടത്. എല്ലാ ദിവസവും പുതിയ കറന്‍സി നോട്ടുകള്‍ അച്ചടിക്കുന്നു. അപ്പോള്‍ ഈ ചിത്രങ്ങള്‍ ചേര്‍ക്കാം. രണ്ട് ദൈവങ്ങളും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കെജരിവാള്‍ വ്യക്തമാക്കിയിരുന്നു.

 

Latest