Connect with us

National

രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ട്; ഹിമാചല്‍ പ്രദേശ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന് ബി ജെ പി

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് വോട്ട് ചെയ്തു.

Published

|

Last Updated

ധരംശാല | ഹിമാചല്‍ പ്രദേശില്‍ സുഖ് വിന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ബി ജെ പി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ആറ് കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബി ജെ പിക്ക് വോട്ട് ചെയ്തതിനു പിന്നാലെയാണിത്. കോണ്‍ഗ്രസ് അഭിഷേക് മനു സിങ് വിയെയും ബി ജെ പി ഹര്‍ഷ് മഹാജനെയുമാണ് ഉപരിസഭയിലേക്ക് സ്ഥാനാര്‍ഥികളായി നിര്‍ത്തിയിരുന്നത്.

മൂന്നു തവണ കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ മന്ത്രിയുമാണ് ഹര്‍ഷ് മഹാജന്‍. 2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച അദ്ദേഹം ബി ജെ പിയില്‍ ചേരുകയായിരുന്നു.

സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ബി ജെ പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജയ്‌റാം താക്കൂര്‍ പറഞ്ഞു. നാളെ നിയമസഭയില്‍ ബജറ്റ് അവതരണമാണ്. ബജറ്റ് ചര്‍ച്ച ചെയ്ത ശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്യും.’- വിശ്വാസവോട്ടിനായി സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി താക്കൂര്‍ പ്രതികരിച്ചു.

 

Latest