Connect with us

Kerala

പി എന്‍ ബിയിലെ കോടികളുടെ തട്ടിപ്പ്; കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പ്രതി റിജില്‍

ബേങ്ക് ഉന്നതരും കോര്‍പ്പറേഷന്‍ അധികാരികളും ഗൂഢാലോചന നടത്തി

Published

|

Last Updated

കോഴിക്കോട് |  കോര്‍പറേഷന്‍ അക്കൗണ്ടില്‍ നിന്നും കോടികള്‍ തട്ടിച്ച സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പ്രതി പഞ്ചാബ നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജില്‍ . മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് റിജില്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതി ഈ മാസം 8ന് ഹരജിയില്‍ വിധി പറയും. കഴിഞ്ഞ 29ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.

ഫണ്ട് തട്ടിപ്പിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ത്ട്ടിപ്പില്‍ തനിക്ക് മാത്രമല്ല പങ്ക് .പണമിടപാടില്‍ പങ്കാളികള്‍ ആയ എല്ലാവര്‍ക്കെതിരെയും അന്വേഷണം വേണം.ബേങ്ക് ഉന്നതരും കോര്‍പ്പറേഷന്‍ അധികാരികളും ഗൂഢാലോചന നടത്തി.21 കോടിയുടെ ഇടപാടുകളിലാണ് തട്ടിപ്പ് നടന്നത്.12.68 കോടി രൂപ പിന്‍വലിച്ചു എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.പണം പിന്‍വലിക്കണം എങ്കില്‍ മൂന്ന് ഘട്ടത്തില്‍ ഉള്ള പരിശോധനകള്‍ നടത്തും.ഒരാള് മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പ് അല്ല.താന്‍ സ്ഥലം മാറിയതിനു ശേഷം ആണ് തട്ടിപ്പ് നടന്നതെന്നും റിജിലിന്റെ അഭിഭാഷകന്‍ വാദിച്ചു. തുടര്‍ന്നാണ് വ്യാഴാഴ്ച വിധി പറയാനായി കേസ് മാറ്റിവച്ചത്.

പഞ്ചാബ് നാഷണല്‍ ബേങ്കിന്റെ തട്ടിപ്പ് നടന്ന കോഴിക്കോട് ലിങ്ക് റോഡ് ശാഖയില്‍ ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തി.അസിസ്റ്റന്റ് കമ്മീഷണര്‍ ടി ആന്റണിയുടെ നേതൃത്വത്തിലാണ് പരിശോധന.കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും ബേങ്കില്‍ എത്തി. അന്വേഷണ ഉദ്യോഗസ്ഥരും കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും പഞ്ചാബ് നാഷണല്‍ ബാങ്ക് ഉദ്യോഗസ്ഥരും സംയുക്തമായി രേഖകള്‍ പരിശോധിച്ചു.തട്ടിപ്പ് സംബന്ധിച്ച് പഞ്ചാബ് നാഷണല്‍ ബേങ്കും കോര്‍പ്പറേഷനും കണ്ടെത്തിയ തുകയില്‍ പൊരുത്തക്കേട് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സംയുക്ത പരിശോധന.

 

---- facebook comment plugin here -----

Latest