Connect with us

National

ആർ എസ് എസിനെ വിമർശിച്ചു; രാഹുൽ ഗാന്ധിക്ക് എതിരെ വീണ്ടും മാനനഷ്ടകേസ്

ആർ എസ് എസ് പ്രവർത്തകർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് രാഹുൽ വിമർശിച്ചതാണ് കേസിന് ആധാരം

Published

|

Last Updated

ന്യൂഡൽഹി | രാഹുൽ ഗാന്ധിക്ക് എതിരെ വീണ്ടും മാനനഷ്ടകേസുമായി ബിജെപി. കഴിഞ്ഞ ജനുവരിയിൽ ഭാരത് ജോഡോ യാത്രക്കിടെ ആർ എസ് എസിനെ കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് കേസ്. ആർ എസ് എസ് പ്രവർത്തകനായ കമൽ ബദൂരിയ അഭിഭാഷകനായ അരുൺ ബദൂരിയ മുഖേനയാണ് ഉത്തരാഖണ്ഡിലെ കോടതിയിൽ കേസ് ഫയൽ ചെയ്തത്. കേസ് ഏപ്രിൽ 12ന് കോടതി പരിഗണിക്കും.

കഴിഞ്ഞ ജനുവരി ഒൻപതിന് ഹരിയാനയിലെ അംബാലയിൽ ഭാരത് ജോഡോ യാത്രക്കിടെ ആർ എസ് എസ് പ്രവർത്തകർ 21-ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് രാഹുൽ വിമർശിച്ചിരുന്നു.

“ആരായിരുന്നു കൗരവർ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ചാണ് ഞാൻ ആദ്യം നിങ്ങളോട് പറയുന്നത്. അവർ കാക്കി ഹാഫ് പാന്റ് ധരിക്കുന്നു, കൈയിൽ ലാത്തിയും ശാഖകളും പിടിക്കുന്നു; ഇന്ത്യയിലെ 2-3 ശതകോടീശ്വരന്മാർ കൗരവർക്കൊപ്പം നിൽക്കുന്നു” – ഇതായിരുന്നു രാഹുലിന്റെ പ്രസ്താവന.

“എല്ലാ കള്ളന്മാർക്കും മോദി എന്നാണ് പേര്” എന്ന പരാമർശത്തിന് രാഹുൽ ഗാന്ധിയ്‌ക്കെതിരായ മാനനഷ്ടക്കേസിൽ കഴിഞ്ഞ മാസം അദ്ദേഹത്തെ രണ്ട് വർഷം തടവിന് ശിക്ഷിച്ചിരുന്നു. കേസിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ എം എൽ എ സ്ഥാനം ലോക്സഭാ സെക്രട്ടേറിയറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു.

Latest