Connect with us

International

അഞ്ച് മാസത്തിന് ശേഷം ക്രൂ 10 സംഘാംഗങ്ങള്‍ തിരികെ ഭൂമിയിലെത്തി

പ്രാദേശിക സംമയം രാവിലെ 8.44 ഓടെയാണ് ഡ്രാഗണ്‍ പേടകം കാലിഫോര്‍ണിയക്കടുത്ത് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.

Published

|

Last Updated

വാഷിങ്ടണ്‍  | ബഹിരാകാശത്ത് അഞ്ച് മാസം ചിലവഴിച്ച ശേഷം നാസ- സ്‌പേസ് എക്‌സ് സംയുക്ത ദൗത്യമായ ക്രൂ 10 സംഘാംഗങ്ങള്‍ ഭൂമിയില്‍ തിരികെ എത്തി. ക്രൂ 10 ദൗത്യത്തിലെ നാല് പേരാണ് തിരികെ എത്തിയത്. ഡ്രാഗണ്‍ പേടകത്തിലാണ് ക്രൂ 10 സംഘാംഗങ്ങള്‍ ഭൂമി തൊട്ടത്. പ്രാദേശിക സംമയം രാവിലെ 8.44 ഓടെയാണ് ഡ്രാഗണ്‍ പേടകം കാലിഫോര്‍ണിയക്കടുത്ത് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്തത്.

ആന്‍ മക്ലെയിന്‍, നിക്കോള്‍ അയേഴ്‌സ്, തകുയ ഒനിഷി, കിറില്‍ പെസ്‌കോവ് എന്നിവരാണ് തിരികെ എത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് ഇവരുടെ പേടകം നിലയത്തില്‍ നിന്ന് വേര്‍പെട്ടത്. അഞ്ചുമാസ കാലയളവിനിടെ ഒട്ടേറെ ശാസ്ത്രദൗത്യങ്ങള്‍ ദൗത്യസംഘം പൂര്‍ത്തിയാക്കി.

ബഹിരാകാശയാത്രികരില്‍ ബഹിരാകാശത്തെ സാഹചര്യങ്ങള്‍ മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങള്‍, തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്കുള്ള രക്തയോട്ടം, ഭാവിയിലെ ചാന്ദ്ര നാവിഗേഷന്‍ സാങ്കേതിക വിദ്യകള്‍ തുടങ്ങിയവയെ കുറിച്ചാണ് സംഘം പഠനം നടത്തിയത്. മാര്‍ച്ച് 14ന് പുലര്‍ച്ചെ 4.33നായിരുന്നു കെന്നഡി സ്പെയ്‌സ് സെന്ററില്‍ നിന്ന് ക്രൂ-10 ഡ്രാഗണ്‍ പേടകം വിക്ഷേപിച്ചത്.

 

Latest