Kerala
ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സി പി എം പിബി
ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ രാഷ്ട്രപതി വിലക്കണമെന്ന് സി പി എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

തിരുവനന്തപുരം | ആക്ഷേപം ഉന്നയിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സി പി എം പിബി.
ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ രാഷ്ട്രപതി വിലക്കണമെന്ന് സി പി എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് രാഷ്ട്രപതി ഗവര്‍ണറെ തടയണമെന്നും പി ബി ആവശ്യപ്പെട്ടു.
തെറ്റായ പ്രവണതയാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അവകാശമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു. ആക്ഷേപം ഉയര്‍ത്തുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന അസാധാരണ ഭീഷണിയാണ് ഗവര്‍ണര്‍ നടത്തിയത്.