Connect with us

puthuppalli

സി പി എം കോട്ടകളും വീണു; തുടക്കം മുതല്‍ വിയര്‍ത്ത് ജെയ്ക്

ഫലം ഭരണത്തിന്റെ ആണിക്കല്ലിളക്കുമെന്നു ചെന്നിത്തല; ബി ജെ പി വോട്ടൊഴുകിയെന്ന് ഇ പി ജയരാജന്‍

Published

|

Last Updated

കോട്ടയം | ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷമായ 33,255 ചാണ്ടി ഉമ്മന്‍ മറികടന്നേക്കും. സഹതാപ തരംഗം ആഞ്ഞടിച്ച പോളിങ്ങില്‍ സി പി എം ശക്തികേന്ദ്രമായ മണര്‍കാട് പഞ്ചായത്തിലടക്കം വന്‍ കുതിപ്പാണ് ചാണ്ടി ഉമ്മന്‍ നേടിയത്.

ഇടതു പക്ഷ ഭരണത്തിന്റെ ആണിക്കല്ല് ഇളക്കുന്ന മുന്നേറ്റമാണ് പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും കോണ്‍ഗ്രസിനും ലഭിക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഭൂരിപക്ഷം 50,000 മുകളിലെത്തും. മുഖ്യമന്ത്രി കൂടുതല്‍ ദിവസം പുതുപ്പള്ളിയില്‍ ക്യാംപെയിന്‍ ചെയ്തിരുന്നെങ്കില്‍ ഭൂരിപക്ഷം കൂടിയേനെയെന്നും ചെന്നിത്തല പരിഹസിച്ചു.

പുതുപ്പള്ളിയില്‍ ബി ജെ പി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോയെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആരോപിച്ചു. നമ്മുടെ വോട്ട് നമുക്ക് കിട്ടിയിട്ടുണ്ടെന്നും മഴുവന്‍ ഫലവും വന്നതിന് ശേഷം അന്തിമ വിധി എഴുതാമെന്നും ജയരാജന്‍ പറഞ്ഞു.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ഒരിടത്തും ലീഡ് ഉയര്‍ത്താന്‍ കഴിയാതെ ജെയ്ക് സി തോമസ് വിയര്‍ക്കുകയായിരുന്നു. മൂന്നാമങ്കത്തിലും പുതുപ്പള്ളി ജെയ്കിനെ തുണച്ചില്ല.

സി പി എം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡുയര്‍ത്തി. ജെയ്ക് പ്രതീക്ഷ വച്ച മണര്‍കാട് പോലും എല്‍ ഡി എഫിനെ കൈവിട്ടു. മണര്‍കാട് മുഴുവന്‍ ബൂത്തുകളിലും ചാണ്ടി ഉമ്മന്‍ തന്നെയാണ് ലീഡ് ചെയ്തത്. ഇതോടെ 2019ലെ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷത്തേയും ചാണ്ടി ഉമ്മന്‍ മറികടക്കുകയാണ്.

 

Latest