Kerala
പാലക്കാട് പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

പാലക്കാട് | പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരെ ലെംഗികാതിക്രമത്തിന് ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍. സിപിഎം പുതുനഗരം ലോക്കല്‍ കമ്മിറ്റിക്കു കീഴിലെ ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍ ഷാജി (40)യാണ് അറസ്റ്റിലായത്.
പോക്‌സോ നിയമപ്രകാരമാണു കേസ്..കൊടുവായൂരില്‍ കായികോപകരണങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നയാളാണ് പ്രതി ഷാജി. ജഴ്‌സി വാങ്ങാന്‍ കടയിലെത്തിയ 10-ാം ക്ലാസുകാരനു ഷാജി സ്വകാര്യഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിക്കുകയും ചെയ്‌തെന്നാണു കേസ്. കുട്ടി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
---- facebook comment plugin here -----