Covid Kerala
സംസ്ഥാനത്ത് കൊവിഡ് ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്
വ്യാപനത്തിന് കാരണം പ്രതിരോധത്തിലൈ അശ്രദ്ധ

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുതല്‍ ഉയരാന്‍ സാധ്യതയെന്ന് ആരോഗ്യ വിദഗ്ദരുടെ മുന്നറിയിപ്പ്. കൊവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാനോ, മറ്റ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനോ ജനങ്ങള്‍ തയ്യാറാകുന്നില്ല. സ്‌കൂളുകളില്‍ കൂടുതല്‍ ജാഗ്രത വേണം. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരും ഏറെയുണ്ടെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു.
നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളിലാണ്. ഇന്നലെ മാത്രം 1494 പ്രതിദിനരോഗികള്‍. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് പത്തിന് മുകളിലാണ്.
ഇനിയും വാക്സിന്‍ സ്വീകരിക്കവരുടെ എണ്ണം ആശങ്കെപ്പെടുത്തുന്നതാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇവര്‍ അതിവേഗം വാക്സിന്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണവുമുണ്ട്.