Connect with us

National

രാജ്യത്ത് കൊവിഡ് കേസുകള്‍ 5000 കടന്നു; സംസ്ഥാനത്ത് 24 മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം

കേരളത്തില്‍ 1679 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 5000 കടന്നു. 5364 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേരളത്തില്‍ 1679 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 192 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് നാല് പേര്‍ മരിച്ചു. ഇതില്‍ രണ്ട് മരണം കേരളത്തിലാണ്. 74 വയസ്സുള്ള സ്ത്രീയും 79 വയസ്സുള്ള പുരുഷനുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയിലും പഞ്ചാബിലും ഓരോ കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ കണക്കനുസരിച്ച് ഒറ്റ ദിവസം കൊണ്ട് കൂടുതല്‍ കേസുകളുടെ വര്‍ധന ഉണ്ടായത് കേരളത്തിലും ഗുജറാത്തിലുമാണ്. ഗുജറാത്തില്‍ 615, പശ്ചിമ ബംഗാളില്‍ 596, ഡല്‍ഹിയില്‍ 562 എന്നിങ്ങനെയാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം കൊവിഡ് ബാധയില്‍ നിന്നും 4724 പേര്‍ രോഗമുക്തരായി. ജനുവരി മുതലുള്ള കണക്കുപ്രകാരം ആകെ മരണം 55 ആയി. രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്.

 

 

Latest