Connect with us

Kerala

കൊവിഡ് ഇടവേളക്ക് വിട; കുട്ടികള്‍ ഇന്ന്മുതല്‍ സ്‌കൂളുകളിലേക്ക്

പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികളാണ് ക്ലാസിലെത്തുക

Published

|

Last Updated

തിരുവനന്തപുരം | രണ്ടു വര്‍ഷത്തെ കൊവിഡ് ഇടവേളക്ക് ശേഷം സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന വീണ്ടും സജീവമായിത്തുടങ്ങും. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,00,0 സ്‌കൂളുകള്‍ ഇന്ന് തുറക്കുമ്പോള്‍ 43 ലക്ഷം കുട്ടികളാണ് ക്ലാസിലെത്തുക. നാലുലക്ഷം കുട്ടികളാണ് ഒന്നാം ക്ളാസില്‍ ചേര്‍ന്നിരിക്കുന്നത്. .പാഠപുസ്തക, യൂണിഫോം വിതരണം 90ശതമാനം പൂര്‍ത്തിയായി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ഉദ്​ഘാടനം നടക്കുന്നത്

അതേ സമയം സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന എല്ലായിടത്തും പൂര്‍ത്തിയായിട്ടില്ല. അടുത്തദിവസങ്ങളിലും ഈ പരിശോധന തുടരും. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധം. ഭക്ഷണം പങ്കുവെക്കരുത്. ഇതുവരെയുള്ള കണക്ക് പ്രകാരം 15 മുതല്‍ 17 വയസ്സ് വരെയുള്ള 54.12% കുട്ടികള്‍ക്കും,12നും 14നും ഇടിയിലുള്ള 14.43% കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്.

8ലക്ഷം അധ്യാപകരാണ് ഇന്ന് സ്‌കൂളിലേക്ക് എത്തുന്നത്. 353 പേരെ കഴിഞ്ഞദിവസം നിയമിച്ചു. എന്നാല്‍ വിരമിക്കലിനും പ്രധാന അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും ശേഷം എത്ര പേരുടെ കുറവുണ്ടെന്നതില്‍ സര്‍ക്കാരിന് വ്യക്തമായ കണക്കില്ല.

രണ്ടു വര്‍ഷം നടക്കാതിരുന്ന കായിക , ശാസ്ത്ര മേളകളും കലോത്സവങ്ങളും ഇക്കൊല്ലം ഉണ്ടാകും.

Latest