Covid India
രാജ്യത്ത് 36,401 പേര്‍ക്ക് കൂടി കൊവിഡ്; 59 ശതമാനവും കേരളത്തില്‍നിന്ന്
530 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്
ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 530 കൊവിഡ് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച് 433049 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. 39,157 പേര്‍ കൂടി രോഗമുക്തി നേടി.
നിലവില്‍ 3,64,129 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 149 ദിവസത്തിനിടയിലെ താഴ്ന്ന നിരക്കിലാണ് ഇപ്പോള്‍. കഴിഞ്ഞ 24 ദിവസമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മൂന്ന് ശതമാനത്തില്‍ താഴെയാണ്.രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 59 ശതമാനവും കേരളത്തില്‍ നിന്നാണ്.
---- facebook comment plugin here -----




