Kerala
2026 കേരള ബജറ്റ് അവതരണം തുടങ്ങി
ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്
തിരുവനന്തപുരം | രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി.
കെ എന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റാണിത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റ്. ബജറ്റ് അവതരണം തത്സമയം:
- കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഒന്നാം തിയ്യതി ശമ്പളംവാങ്ങുന്നു
- തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പ്പസ് ഫണ്ടായി 3236.76 കോടി.
- സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക്
- എരിയുന്ന വയറിലെ തീയാണ് പ്രശ്‌നം എന്നതാണ് തങ്ങളെ നയിക്കുന്നത്
- നികുതി വരുമാനം കൂട്ടൂന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം
- ഖരമാലിന്യ സംസ്‌കരണത്തിനായി പദ്ധതി
- രാജ്യത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി എല്‍ഡേര്‍ളി ബജറ്റ്
- സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനത്തില്‍ 25 രൂപ വര്‍ധന
- പ്രാദേശി സര്‍ക്കാറുകളെ ശക്തിപ്പെടുത്താന്‍ 10 കോടി
- പ്രീ പ്രൈമറി അധ്യാപകര്‍ക്ക് വേതനം 1000 രൂപ കൂട്ടി
- സ്ത്രീസുരക്ഷാ പെന്‍ഷന് 3,820 കോടി
- കേന്ദ്ര അവഗണനയെ നേരിടാന്‍ അനീതിയാണെന്ന് വിളിച്ചു പറയണം
- സാക്ഷരതാ പ്രേരക് മാര്‍ക്ക് പ്രതിമാസം 1000 രൂപയുടെ വര്‍ധന
- 1.27 ലക്ഷം കോടി നികുതി വരുമാന വര്‍ധന
- അങ്കണവാടി വര്‍ക്കര്‍ മാര്‍ക്ക് 1000 രൂപയുടെ വര്‍ധന; ഹെല്‍പ്പര്‍ക്ക് 500 രൂപ
- ആശ ഓണറേറിയം 1000 രൂപ ഉയര്‍ത്തി
- കണക്ട് ടു വര്‍ക്കു പദ്ധതിക്ക് 400 കോടി
- ക്ഷേമ പെന്‍ഷനായി 14,500 കോടി
- കേരളത്തിനു കേന്ദ്രത്തിന്റെ ഇരുട്ടടി
- ശാന്തിയും സമാധാനവും വര്‍ധിച്ചു
- സംസ്ഥാന സര്‍ക്കാറിന്റെ ധനസ്ഥിതി മെച്ചപ്പെട്ടു
- വര്‍ഗീയതയെ എതിര്‍ക്കുന്നവരെ ചാപ്പകുത്തുന്നത് പുതിയ തന്ത്രം
- ഒത്തൊരുമ തകര്‍ക്കാന്‍ വര്‍ഗീയ വിഷ സര്‍പ്പങ്ങള്‍ ശ്രമിക്കുന്നു
- കേരളത്തിന്റെ ഒത്തൊരുമ പ്രധാനം
- പ്രതിപക്ഷ നിരയില്‍ എത്തി നേതാക്കള്‍ക്കു കൈകൊടുത്ത് ധനമന്ത്രി
- ധനമന്ത്രി സഭയില്‍ എത്തി
- ഭാര്യയും മക്കളും മന്ത്രിയെ അനുഗമിക്കുന്നു
- 8.38 ബജറ്റ് അവതരണത്തിനായി മന്ത്രി വീട്ടില്‍ നിന്ന് ഇറങ്ങി
- ബജറ്റ് രേഖകളുമായി ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തി.
- സ്വപ്‌ന ബജറ്റല്ലെന്നു മന്ത്രി
- സര്‍ക്കാര്‍ പ്രസില്‍ നിന്നാണ് ബജറ്റ് രേഖയുമായി ഉദ്യോഗസ്ഥരെത്തിയത്.
- നല്ല കേരളം കെട്ടിപ്പടുക്കും: ധനമന്ത്രി
- പറ്റുന്നതെ പറയു പറയുന്നതു ചെയ്യും
- ജനപ്രിയ ബജറ്റായിരിക്കും
- എല്ലാവരേയും പരിഗണിക്കുമെന്ന് ധനമന്ത്രി
---- facebook comment plugin here -----


