Uae
ഡി ഐ എഫ് സി രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് തുടക്കം
പുതിയ ഘട്ടം സാമ്പത്തിക മേഖലയിലെ നവീകരണത്തിനും ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വലിയ മുൻഗണന നൽകുന്നു.
ദുബൈ|ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററിന്റെ (ഡി ഐ എഫ് സി) രണ്ടാം ഘട്ട വികസന പദ്ധതികൾക്ക് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം തുടക്കം കുറിച്ചു. “ഡി ഐ എഫ് സി 2.0′ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ഘട്ടം സാമ്പത്തിക മേഖലയിലെ നവീകരണത്തിനും ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വലിയ മുൻഗണന നൽകുന്നു. ദുബൈയെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പുതിയ വികസന പദ്ധതിയിൽ അത്യാധുനിക ഓഫീസ് സമുച്ചയങ്ങൾ, റീട്ടെയിൽ കേന്ദ്രങ്ങൾ, വിനോദ മേഖലകൾ എന്നിവ ഉൾപ്പെടുന്നു. 1.3 കോടി ചതുരശ്ര അടി വിസ്തീർണത്തിലാണ് രണ്ടാം ഘട്ടം വ്യാപിപ്പിച്ചു കിടക്കുന്നത്. ധനകാര്യ സ്ഥാപനങ്ങൾക്കൊപ്പം ഫിൻടെക് കമ്പനികൾക്കും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന സംരംഭകർക്കും ഈ പുതിയ മേഖലയിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കും. ആഗോള തലത്തിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളെ ദുബൈയിലേക്ക് ആകർഷിക്കാൻ ഈ വിപുലീകരണം സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
---- facebook comment plugin here -----



