Covid India
രാജ്യത്ത് 2,067 പേര്‍ക്ക് കൂടി കൊവിഡ്; 40 മരണം
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49
		
      																					
              
              
            ന്യൂഡല്‍ഹി | രാജ്യത്ത് 2,067 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 15 ശതമാനം അധികമാണ് കേസുകള്‍. ഇതോടെ നിലവില്‍ 12,340 പേര്‍ക്കാണ് രോഗമുള്ളത്.
40 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍ നിന്നുള്ള നേരത്തേ മരിച്ച 32 പേരുടെതാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്. 1,547 പേര്‍ കൂടി കൊവിഡ്മുക്തരായി.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

