Connect with us

74th republic day

74ാം റിപബ്ലിക് ദിന നിറവില്‍ രാജ്യം; പരേഡ് അല്‍പ്പ സമയത്തിനകം

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സീസി ആണ് ഈ വര്‍ഷത്തെ റിപബ്ലിക് ദിന മുഖ്യാതിഥി.

Published

|

Last Updated

ന്യൂഡല്‍ഹി | 74ാം റിപബ്ലിക് ദിനം കെങ്കേമമാക്കാന്‍ രാജ്യം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അല്പ സമയത്തിനകം റിപബ്ലിക് ദിന പരേഡ് ആരംഭിക്കും. ഇത്തവണ കര്‍തവ്യ പഥിലാണ് പരേഡ്. ബ്രിട്ടീഷ് കാലം മുതല്‍ രാജ്പഥ് എന്നറിയപ്പെടുന്ന സ്ഥലം കര്‍തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്തത് ഈയടുത്തായിരുന്നു.

ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദല്‍ ഫത്ത അല്‍ സീസി ആണ് ഈ വര്‍ഷത്തെ റിപബ്ലിക് ദിന മുഖ്യാതിഥി. കര്‍തവ്യപഥില്‍ റിപബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു നേതൃത്വം വഹിക്കും. രാവിലെ 10.30 മുതലാണ് ഗ്രാന്‍ഡ് പരേഡ് ആരംഭിക്കുക. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിധ്യവും വിളിച്ചോതുന്നതാകും പരേഡ്.

കേരളത്തിന്റെതടക്കമുള്ള ഫ്‌ളോട്ടുകള്‍ പരേഡില്‍ അണിനിരക്കും. കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാനം. ആറായിരം സൈനികരെ സുരക്ഷക്ക് വേണ്ടി വിന്യസിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും റിപബ്ലിക് ദിന പരേഡുണ്ടാകും.