Connect with us

Assembly Election

കായംകുളത്തെ അരിതാ ബാബുവിന്റെ തോല്‍വി കോണ്‍ഗ്രസ് വീണ്ടും അന്വേഷിക്കും

നേരത്തെ കെ പി സി സി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ തോല്‍വി പഠിച്ചിരുന്നു. എന്നാല്‍, ഈ അന്വേഷണത്തില്‍ അപാകമുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ അന്വേഷണത്തിന് കെ പി സി സി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്

Published

|

Last Updated

കായംകുളം | ആലപ്പുഴ ജില്ലയിലെ കായംകുളം നിയമസഭാ നിയോജക മണ്ഡലത്തിലെ പരാജയം വീണ്ടും അന്വേഷിക്കാന്‍ കോണ്‍ഗ്രസ്. യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന അരിതാ ബാബുവിന്റെ തോല്‍വിയിലാണ് പുനഃരന്വേഷണം നടത്തുന്നത്. കെ പി സി സി നിയോഗിച്ച പി ജെ ജോയ് കമ്മീഷനാണ് അന്വേഷണം നടത്തുന്നത്. ഒരാഴ്ചക്കുള്ളില്‍ കെ പി സി സിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്ന് പി ജെ ജോയ് അറിയിച്ചു.

നേരത്തെ കെ പി സി സി നിയോഗിച്ച മൂന്നംഗ കമ്മീഷന്‍ തോല്‍വി പഠിച്ചിരുന്നു. എന്നാല്‍, ഈ അന്വേഷണത്തില്‍ അപാകമുണ്ടായെന്ന ആരോപണത്തിന് പിന്നാലെയാണ് പുതിയ അന്വേഷണത്തിന് കെ പി സി സി കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

തോല്‍വി പഠിക്കുന്ന പുതിയ കമ്മീഷന്‍ മണ്ഡലം പ്രസിഡന്റുമാരോടും പാര്‍ട്ടി നേതാക്കളോടും വിവരങ്ങള്‍ ആരായും. യു ഡി എഫ് വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലത്തില്‍ യു പ്രതിഭ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Latest