Uttar Pradesh polls
ആര്‍ പി എന്‍ സിംഗ് ഝാര്‍ഘണ്ഡ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി ജെ പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നെന്ന് കോണ്‍ഗ്രസ് എം എല്‍ എ
ഝാര്‍ഘണ്ഡിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്നു കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ആര്‍ പി എന്‍ സിംഗ്

ന്യൂഡല്‍ഹി | ആര്‍ പി എന്‍ സിംഗ് ഝാര്‍ഘണ്ഡ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചിരുന്നു ആരോപണവുമായി എം എല്‍ എ. സിംഗ് കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഝാര്‍ഘണ്ഡ് എം എല്‍ എ അംബ പ്രസാദ് രംഗത്തെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറയായി സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ ബി ജെ പി ക്യാമ്പുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നുവെന്നാണ് അംബ പ്രസാദിന്റെ ആരോപണം.
നേതൃത്വം ഇതിനിതിരെ നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു. അദ്ദേഹത്തിന്റെ ബി ജെ പിയിലേക്കുള്ള കാലുമാറ്റത്തില്‍ എല്ലാ യഥാര്‍ഥ കോണ്‍ഗ്രസുകാരനും സന്തോഷവാനുമാണെന്നും എം എല്‍ എ ആരോപിച്ചിരുന്നു. ഝാര്‍ഘണ്ഡിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയായിരുന്നു കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന ആര്‍ പി എന്‍ സിംഗ്. ജെ എം എം- കോണ്‍ഗ്രസ് സഖ്യസര്‍ക്കാറാണ് ഇപ്പോള്‍ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത്.
എന്നാല്‍, ബി ജെ പിയില്‍ ചേരാനുള്ള ആര്‍ പി എന്‍ സിംഗിന്റെ തീരുമാനം തെറ്റായിരുന്നുവെന്ന് ഝാര്‍ഖണ്ഡ് പി സി സി അധ്യക്ഷന്‍ രാജേഷ് താക്കൂര്‍ പറഞ്ഞു. പല ചുമതലക്കാരും വരികയും പോവുകയും ചെയ്തിട്ടുണ്ട്. അതിനാല്‍, സിംഗിന്റെ പാര്‍ട്ടി വിടലും സംഘടനയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.