Connect with us

Kuwait

കുവൈത്തില്‍ പത്ത് മേഖലകളില്‍ ഈ വര്‍ഷാവസാനത്തോടെ സമ്പൂര്‍ണ സ്വദേശിവത്ക്കരണം

വിവരസാങ്കേതികവിദ്യ, സമുദ്രം, സാഹിത്യം, മാധ്യമങ്ങള്‍, കല, പൊതു സമ്പര്‍ക്കം , വികസനം, ഭരണപരമായ തുടര്‍നടപടികള്‍, സ്ഥിതിവിവര കണക്കുകള്‍ തുടങ്ങിയ മേഖലകളിലാണ് കുവൈത്തിവത്ക്കരണം

Published

|

Last Updated

കുവൈത്ത് സിറ്റി | കുവൈത്തില്‍ ഈ വര്‍ഷം അവസാനത്തോടെ 10 മേഖലകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം യാഥാര്‍ഥ്യമാകും. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ട് നിരവധി സര്‍ക്കാര്‍ ഏജന്‍സികള്‍ മുന്നോട്ട് വന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു.

വിവരസാങ്കേതികവിദ്യ, സമുദ്രം, സാഹിത്യം, മാധ്യമങ്ങള്‍, കല, പൊതു സമ്പര്‍ക്കം , വികസനം, ഭരണപരമായ തുടര്‍നടപടികള്‍, സ്ഥിതിവിവര കണക്കുകള്‍ തുടങ്ങിയ മേഖലകളിലാണ് സമ്പൂര്‍ണ കുവൈത്തിവത്ക്കരണം പൂര്‍ത്തീകരിക്കുന്നത്. ഈ ജോലികളില്‍ നിന്ന് പ്രവാസികളെ പൂര്‍ണമായും മാറ്റി നിയമിക്കും.

നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആകെ 4,74,600 ജീവനക്കാര്‍ ജോലി ചെയ്യുന്നതായാണ് കണക്ക്. ഇതില്‍ 76 ശതമാനവും സ്വദേശികളാണ്. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലാണ് ഏറ്റവും അധികം വിദേശികള്‍ ഇപ്പോഴും ജോലി ചെയ്യുന്നത്.

 

Latest