Connect with us

National

വളര്‍ത്തുനായ്ക്കള്‍ സ്ത്രീയെ കടിച്ചെന്ന പരാതി; കന്നഡ നടന്‍ ദര്‍ശനെതിരെ പൊലീസ് കേസ്

പാര്‍ക്കിംഗിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. നടന്റെ ജീവനക്കാരനായ കെയര്‍ടേക്കര്‍ നായ്ക്കളെ വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി.

Published

|

Last Updated

ബെംഗളുരു| സ്ത്രീയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചെന്ന പരാതിയില്‍ കന്നഡ നടന്‍ ദര്‍ശന്‍ തോഗുദീപക്കെതിരെ പോലീസ് കേസെടുത്തു. 48 കാരിയായ സ്ത്രീക്കാണ് കടിയേറ്റത്. നടന്റെ ജീവനക്കാരനുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് നായ്ക്കള്‍ തന്നെ ആക്രമിച്ചതെന്ന് സ്ത്രീ ആരോപിക്കുന്നു.

ഒക്ടോബര്‍ 28 നാണ് സംഭവമുണ്ടായത്. ബെംഗളുരു ആര്‍ആര്‍ നഗറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പരാതിക്കാരിയായ അമിത ജിന്‍ഡാല്‍ ദര്‍ശന്റെ വീടിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്തു. ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ സ്ഥലത്ത് മൂന്ന് നായ്ക്കളുമായി ഒരാളെ കണ്ടു. വാഹനത്തില്‍ കയറണമെന്നും നായ്ക്കളെ മാറ്റണമെന്നും അമിത ജിന്‍ഡാല്‍ ആവശ്യപ്പെട്ടത്തോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പാര്‍ക്കിംഗിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്.

ഇതിനിടെ നടന്റെ ജീവനക്കാരനായ കെയര്‍ടേക്കര്‍ നായ്ക്കളെ വിട്ട് കടിപ്പിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി. കടിക്കുന്നത് കണ്ടിട്ടും നായ്ക്കളെ നിയന്ത്രിക്കാന്‍ കെയര്‍ടേക്കര്‍ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. നായയുടെ കടിയേറ്റ് അമിതയുടെ വയറ്റില്‍ പരിക്കേറ്റിട്ടുണ്ട്. സെക്ഷന്‍ 189 പ്രകാരമാണ് ദര്‍ശനും കെയര്‍ടേക്കര്‍ക്കുമെതിരെ രാജരാജേശ്വരി നഗര്‍ പോലീസ് കേസെടുത്തിരിക്കുന്നത്.

 

 

 

---- facebook comment plugin here -----

Latest