Kerala
പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി; ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്.

ഇടുക്കി| ദേശീയ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് തപാല്‍ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഏഴു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. പീരുമേട് പോസ്റ്റ് ഓഫീസിലെ ജീവനക്കാരനായ ഗിന്നസ് മാടസ്വാമിക്കാണ് മര്‍ദനമേറ്റത്. സിപിഎം ഇടുക്കി ജില്ല സെക്രട്ടറിയേറ്റ് അംഗം ആര്‍ തിലകന്‍, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ ദിനേശന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
പോസ്റ്റോഫീസ് തുറന്നു പ്രവര്‍ത്തിക്കാനിരിക്കെയാണ് സമരാനുകൂലികള്‍ പോസ്റ്റോഫീസ് അടയ്ക്കാന്‍ ആവശ്യപ്പെട്ടതെന്നു ഗിന്നസ് മാടസ്വാമി പറഞ്ഞു. തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അടച്ച് മടങ്ങിപോകാനിരുന്നപ്പോള്‍ സമരക്കാര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് ഗിന്നസ് മാടസ്വാമിയുടെ പരാതി.
---- facebook comment plugin here -----