Malappuram
സമൂഹ ഖുതുബിയ്യത്ത് സംഗമവും രിഫാഈ ആണ്ട് നേര്‍ച്ചയും തിങ്കളാള്ച മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍
മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.
മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴില്‍ തിങ്കളാള്ച വൈകുന്നേരം 7ന് സമൂഹ ഖുതുബിയ്യത്ത് സംഗമവും രിഫാഈ ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിക്കും. മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന പരിപാടിക്ക് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ശൈഖ് മുഹ് യിദ്ദീന്‍, ശൈഖ് രിഫാഈ മൗലിദ് പാരായണം, ഖുര്‍ആന്‍ പാരായണം, പ്രാര്‍ത്ഥന എന്നിവ നടക്കും. പരിപാടിക്കെത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തും.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം അല്‍ ഐദ്രൂസി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി കരുവന്‍തിരുത്തി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, ഇബ്‌റാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട്, മൂസ ഫൈസി ആമപ്പൊയില്‍, ശൗക്കത്ത് സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിക്കും




