palakkad p k sasi
കോളജില്‍ നടത്തിയ നിക്ഷേപം സഹകരണ ബാങ്കുകള്‍ പിന്‍വലിക്കുന്നു
കുമരംപുത്തൂര്‍ സഹകരണബാങ്ക് നിക്ഷേപിച്ച ഒരു കോടി 36 ലക്ഷം രൂപ പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്.

പാലക്കാട് | കെ ടി ഡി സി ചെയര്‍മാന്‍ പി കെ ശശി ചെയര്‍മാനായ യൂണിവേഴ്സല്‍ കോളജില്‍ കുമരംപുത്തൂര്‍ സഹകരണബാങ്ക് നിക്ഷേപിച്ച ഒരു കോടി 36 ലക്ഷം രൂപ പിന്‍വലിക്കാന്‍ തീരുമാനമെടുത്തു.
വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗമാണ് തുക തിരികെ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്. യൂണിവേഴ്സല്‍ കോളജിന് അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടമുള്ളതായി 2020-21 ലെ സഹകരണ ഓഡിറ്റ് കണ്ടെത്തിയിരുന്നു.
ഈ കോളജിലേക്ക് സി പി എം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് ഓഹരി ശേഖരിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് കുമരം പുത്തൂര്‍ സഹകരണബാങ്ക് നിക്ഷേപിച്ച തുക പിന്‍വലിക്കാനുള്ള തീരുമാനം.
---- facebook comment plugin here -----