Business
പതിനായിരത്തിൽപരം തൊഴിലവസരങ്ങളും, ആയിരത്തിൽപരം സ്റ്റാർട്ടപ്പ് യൂണിറ്റുകളുമായി ക്ലബ് ദോശ കേരളത്തിൽ
ചെറിയ മുതല്‍മുടക്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക് തുടങ്ങാന്‍ കഴിയുന്ന നല്ല വരുമാനമുള്ള സംരംഭമാണ് ക്ലബ് ദോശ.

കോഴിക്കോട്| ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ചെയിനായി മാറിക്കൊണ്ടിരിക്കുന്ന ക്ലബ് ദോശ വ്യത്യസ്ത രുചികളുമായി കേരളത്തിലും പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ നിര്‍മ്മല, രമ്യ സന്തോഷ്, അബൂബക്കര്‍, നോര്‍ക്ക റൂട്‌സ് സെന്‍ട്രല്‍ മാനേജര്‍ നാസര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഇന്ത്യയിലുടനീളം ആരംഭിക്കുന്ന 11,200 ഔട്‌ലെറ്റുകളില്‍ 1,000 ഔട്‌ലെറ്റുകളും കേരളത്തിലാണ്. ഇതുവഴി കേരളത്തില്‍ ആയിരം സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകളും, പതിനായിരം തൊഴിലാവസരങ്ങളുമാണ് ക്ലബ് ദോശ ഒരുക്കുന്നത്. ഇന്ത്യയില്‍ പതിനൊന്നായിരത്തി ഇരുന്നൂറ് സ്റ്റാര്‍ട്ടപ്പ് യൂണിറ്റുകളും ഒരു ലക്ഷത്തില്‍പരം തൊഴിലാവസരങ്ങളുമാണ് ക്ലബ് ദോശ വിഭാവനം ചെയ്യുന്നത്.
കേരളത്തില്‍ ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പദ്ധതി ആയതുകൊണ്ട് സര്‍ക്കാരിന്റെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നുണ്ട് എന്ന് ചടങ്ങില്‍ പങ്കെടുത്ത സിറ്റി പേള്‍ ഫുഡ്‌സ് ഡയറക്ടര്‍ സുരേന്ദ്രന്‍ പറഞ്ഞു. മെയ് മാസം കര്‍ണ്ണാടകയിലും തമിഴ്നാട്ടിലും തുടര്‍ന്ന് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളില്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ പ്ലാന്റ് തുടങ്ങാനാണ് പ്ലാന്‍ എന്ന് ഡയറക്ടര്‍ അബ്ദുല്‍ മജീദ് പറഞ്ഞു.
ഏറ്റവും വൃത്തിയായിട്ടാണ് ഓരോ ഫാക്ടറിയിലും പ്രൊഡക്ഷന്‍ നടത്തുന്നതെന്ന് ഡയറക്ടര്‍ റെജുല പറഞ്ഞു. ക്ലബ് ദോശ പ്രൊജക്റ്റ് കണ്‍സള്‍ട്ടന്റ് റഹീം. പി സ്വാഗതവും ധനേഷ് (എ.ജി.എം ബിസിനസ് ഡെവലപ്പ്‌മെന്റ് – ക്ലബ് ദോശ ) നന്ദിയും പ്രകാശിപ്പിച്ചു. ഹോട്ടല്‍ പാരമൌണ്ട് ടവറില്‍ നടന്ന പത്ര സമ്മേളത്തില്‍ ശ്രീഹരി (എ. ജി. എം. ഓപ്പറേഷന്‍സ് – ക്ലബ് ദോശ) സന്നിഹിതനായിരുന്നു. തുടര്‍ന്ന് നോമ്പുതുറ സല്‍ക്കാരവും നടന്നു.
ചെറിയ മുതല്‍മുടക്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക് ഒരുമിച്ചു തുടങ്ങാന്‍ കഴിയുന്ന നല്ല വരുമാനമുള്ള ഒരു സംരംഭമാണ് ക്ലബ് ദോശ. 10 രൂപ മുതല്‍ 90 രൂപ വരെ 100 ല്‍ പരം രുചികളിലായി മിതമായ നിരക്കില്‍ കഴിക്കാനുള്ള സംവിധാനം കൂടിയാണ് ക്ലബ് ദോശ ഒരുക്കുന്നത്. വളരെ വൃത്തിയോടുകൂടി നല്‍കാന്‍ ഉതകുന്ന രീതിയിലാണ് ക്ലബ് ദോശ വിഭാവനം ചെയ്തിട്ടുള്ളത്. 100 സ്‌ക്വയര്‍ഫീറ്റി ല്‍ സജ്ജീകരിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്ലബ് ദോശ ഔട്ട്‌ലെറ്റിന്റെ നിര്‍മ്മാണം. ഒരു എക്‌സ്‌പേര്‍ട്ട് ഷെഫിന്റെ സഹായമില്ലാതെ തുടങ്ങാം എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
ഏറ്റവും കുറഞ്ഞ മുതല്‍ മുടക്കില്‍ ക്ലബ് ദോശയുടെ ഫ്രാഞ്ചൈസികള്‍ക്കും അവസരം ഉള്ളതായി പത്രസമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ ആവശ്യമുള്ളവരും, ഫ്രാഞ്ചൈസി ആവശ്യം ഉള്ളവരില്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് 8157030303 എന്ന നമ്പറിലോ 18001212044 എന്ന ടോള്‍ ഫ്രീ നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.