Connect with us

Kerala

ചാലിയാര്‍ പുഴയില്‍ മരിച്ച പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തി

തിങ്കളാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

മലപ്പുറം | ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17കാരിയുടെ വസ്ത്രം കണ്ടെടുത്തു. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരിച്ചിലിലാണ് പുഴയില്‍ പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുമ്പോള്‍ മേല്‍വസ്ത്രമില്ലാത്ത നിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തി. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ വാഴക്കാട് പോലീസിന്റെ നേതൃത്വത്തില്‍ നടന്ന തെരച്ചിലിലാണ് കുട്ടി മരിച്ചതിന് ഏതാനും അകലെ നിന്ന് വസ്ത്രം മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടിയെ വീടിന് സമീപത്തെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് കരാട്ടെ പരിശീലകന്‍ സിദ്ദീഖ് അലിയെ പോലീസ് അറസ്റ്റുചെയ്തിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കുട്ടിയെ വെള്ളത്തില്‍ മുങ്ങികിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ വാഴക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പഠിക്കാന്‍ മിടുക്കിയായ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.