Connect with us

Kerala

പണിമുടക്കിന്റെ ഭാഗമായുള്ള പൊതുയോഗത്തിനിടെ സി ഐ ടി യു പ്രവര്‍ത്തകന് തെരുവുനായയുടെ കടിയേറ്റു

സി ഐ ടി യു യൂണിറ്റ് സെക്രട്ടറി പി ഐ ബഷീറിനാണ് കടിയേറ്റത്.

Published

|

Last Updated

പത്തനംതിട്ട | റാന്നിയില്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധ പൊതുയോഗത്തില്‍ പ്രസംഗം കേട്ടുനില്‍ക്കുകയായിരുന്ന സി ഐ ടി യു പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു.

സി ഐ ടി യു യൂണിറ്റ് സെക്രട്ടറി പി ഐ ബഷീറിനാണ് നായയുടെ കടിയേറ്റത്.

പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയനുകള്‍ നടത്തിയ പ്രകടനത്തിന്റെ സമാപനമായി സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു സംഭവം. പ്രതിഷേധ പൊതുയോഗത്തിന്റെ കേള്‍വിക്കാരില്‍ ഏറ്റവും പിന്‍നിരയിലായിരുന്നു ബഷീര്‍.

 

Latest