First Gear
സിട്രോണ്‍ സി3 എയര്‍ക്രോസ് കേരളത്തില്‍; വില 9.99 ലക്ഷം രൂപ മുതല്‍
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്റെ കരുത്തുമായാണ് സി3 എയര്‍ക്രോസ് വിപണിയില്‍ എത്തുന്നത്.
ആലപ്പുഴ| വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ മിഡ് സൈസ് എസ് യുവി മോഡല്‍ സി3 എയര്‍ക്രോസ് കേരളത്തിലെത്തി. ആലപ്പുഴ മുഹമ്മയിലെ ലേ ലീല റിസോര്‍ട്ടിലാണ് സിട്രോണ്‍ സി3 എയര്‍ക്രോസിന്റെ കേരളത്തിലെ അവതരണം നടന്നത്. യു, പ്ലസ്, മാക്സ് എന്നീ വേരിയന്റുകളിലാണ് വാഹനം എത്തുന്നത്. സിട്രോണ്‍ സി3 എയര്‍ക്രോസ് അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ ഓപ്ഷനുകളിലാണ് വരുന്നത്. എസ് യുവിക്ക് 9.99 ലക്ഷം രൂപ മുതല്‍ 12.34 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്സ്ഷോറും വില.
അഞ്ച് സീറ്ററിന് 9.99 ലക്ഷം രൂപ, പ്ലസ് വേരിയന്റിന് 11.34 ലക്ഷം രൂപ, മാക്സിന് 11.99 ലക്ഷം രൂപ എന്നിങ്ങനെയാണ് വില വരുന്നത്. ഏഴ് സീറ്റ് ഓപ്ഷനായ പ്ലസ് വേരിയന്റിന് 11.69 ലക്ഷം രൂപയും മാക്സ് വേരിയന്റിന് 12.34 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്റെ കരുത്തുമായാണ് സി3 എയര്‍ക്രോസ് വിപണിയില്‍ എത്തുന്നത്. 110 ബിഎച്ച്പി പവറും 190 എന്‍.എം. ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് വാഹനം ഇപ്പോള്‍ വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇതിന്റെ ഓട്ടോമാറ്റിക് വകഭേദം ഉടന്‍ വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.