Connect with us

Kerala

പ്രധാനാധ്യാപകൻ വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകർത്ത സംഭവത്തിൽ ബാലവകാശ കമ്മീഷൻ കേസെടുത്തു

അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്

Published

|

Last Updated

കാസര്‍കോട് |  കാസര്‍കോട് കുണ്ടംകുഴിയില്‍ പ്രധാനാധ്യാപകൻ്റെ ക്രൂര മര്‍ദനത്തില്‍ വിദ്യാര്‍ഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു, കുണ്ടംകുഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണക്കാണ് മർദനമേറ്റത്. സ്കൂൾ പ്രധാനാധ്യാപകൻ എം അശോകനെതിരെയാണ് കേസ്.

അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. പ്രശ്നമൊന്നും ഇല്ലെന്നും കുട്ടി ഒതുങ്ങി നിൽക്കാത്തതിനാലാണ് അടിച്ചതെന്നുമാണ് അധ്യാപകൻ്റെ വിശദീകരണം.

ഈ മാസം 11നായിരുന്നു സംഭവം. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് കുട്ടിയുടെ കോളറില്‍ പിടിച്ചു വലിക്കുകയും മുഖത്തടിക്കുകയുമായിരുന്നു. രാത്രി ഉറങ്ങാന്‍ പറ്റാത്ത നിലയില്‍ വേദന ആനുഭവപ്പെട്ടതോടെ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്നാണ് കര്‍ണപുടത്തിന് പരുക്കേറ്റതായി കണ്ടെത്തിയത്.

Latest