Kerala
ഗവർണർ ഗാന്ധിയനെന്ന് ചെന്നിത്തല
തനിക്ക് വർഷങ്ങളായി പരിചയമുള്ളയാളാണ് ഗവർണർ. അദ്ദേഹത്തിൻ്റെ വാക്കും പ്രവർത്തിയും ഗാന്ധിയൻ ആശയങ്ങളിൽ നിന്ന് പ്രചോദിതമാണെന്നും ചെന്നിത്തല

കൊച്ചി | കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗാന്ധിയനെന്ന വിവാദ പരാമർശവുമായി കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല. ദേശീയ ബാലതരംഗത്തിൻ്റെ ശലഭമേള വേദിയിലായിരുന്നു ചെന്നിത്തലയുടെ വിവാദ പാരമർശം.
ജീവിതത്തിലുടനീളം ഗാന്ധിയൻ തത്വങ്ങൾ പിന്തുടരുന്നയാളാണ് ഗവർണറെന്നാണ് ചെന്നിത്തല പുകഴ്ത്തിയത്. തനിക്ക് വർഷങ്ങളായി പരിചയമുള്ളയാളാണ് ഗവർണർ. അദ്ദേഹത്തിൻ്റെ വാക്കും പ്രവർത്തിയുമെല്ലാം ഗാന്ധിയൻ ആശയങ്ങളിൽ നിന്ന് പ്രചോദിതമാണെന്നും ചെന്നിത്തല പറഞ്ഞു.
സംഘ് പരിവാർ അനുകൂല നിലപാടുകളുടെ പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കേരള സർക്കാറും തമ്മിലുള്ള വലിയ പോർവിളികളും വിവാദങ്ങളും കെട്ടടങ്ങിയിട്ടില്ല. അതിനിടിയിലാണ് ഗവർണറെ വാനോളം പുകഴ്ത്തിയും ഗാന്ധിയൻ ആശയങ്ങളുടെ വാക്താവായി കാണിച്ചു മുൻ പ്രതിപക്ഷ നേതാവ് പൊതുവേദിയിലെത്തിയത്.