Kerala
കഞ്ചാവ് കേസില്‍ വേടനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
വേടനടക്കം 9 പ്രതികളാണ് കേസിലുള്ളത്

കൊച്ചി | കഞ്ചാവ് കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തൃപ്പൂണിത്തുറ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹില്‍ പാലസ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ 28നാണ് വേടന്‍ താമസിച്ചിരുന്ന ഫ്‌ലാറ്റില്‍ നിന്ന് പോലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികളാണ് കേസിലുള്ളത് .അഞ്ച് മാസത്തിനു ശേഷമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കഞ്ചാവ് ഉപയോഗിക്കുന്നതിനുള്ള വിവിധ വസ്തുക്കളും കണ്ടെടുത്തിരുന്നു. കഞ്ചാവ് വലിക്കുന്നതിനിടെയാണ് വേടനും സംഘവും പോലീസ് പിടിയിലായത് എന്നും കുറ്റപത്രത്തില്‍ പറയുന്നു. വേടന്റെ ഫ്‌ലാറ്റിലെ ഹാള്‍ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയില്‍ നിറച്ചും കഞ്ചാവ് വലിച്ചു. ഇവര്‍ കഞ്ചാവ് വാങ്ങിയത് ചാലക്കുടിയിലെ ആഷിഖില്‍ നിന്നാണെന്നും കുറ്റപത്രത്തില്‍ പറയുന്നു. വേടന്റെ ഫ്‌ലാറ്റില്‍ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും കണ്ടെടുത്തിരുന്നു