Connect with us

Kerala

കൊടി ഉയര്‍ന്നു; ഒരു പകല്‍ നീളുന്ന എസ് വൈ എസ് മലപ്പുറം സ്നേഹലോകം വ്യാഴാഴ്ച മലപ്പുറത്ത്

മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന ചടങ്ങിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ നേതൃത്വം നല്‍കി.

Published

|

Last Updated

മലപ്പുറം |  നബി ദര്‍ശനങ്ങളും സന്ദേശങ്ങളുടെ പ്രസക്തിയും ചര്‍ച്ച ചെയ്യുന്ന എസ് വൈ എസ് മലപ്പുറം സോണ്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരു പകല്‍ നീണ്ടുനില്‍ക്കുന്ന സ്നേഹ ലോകം പരിപാടിയുടെ പതാക ഉയര്‍ന്നു. മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് നടന്ന ചടങ്ങിന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍ നേതൃത്വം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ പി സുബൈര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു.

പൂക്കോട്ടൂര്‍, മേല്‍മുറി, മലപ്പുറം, കോഡൂര്‍ വെസ്റ്റ്, കോഡൂര്‍ ഈസ്റ്റ്, കുറുവ,മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി എന്നീ സര്‍ക്കിളുകളില്‍ നിന്ന് വന്ന പതാകകള്‍ യഥാക്രമം കെ എം സഖാഫി അത്താണിക്കല്‍, എസ് ജെ എം ജില്ലാ സെക്രട്ടറി കെ ഇബ്റാഹീം ബാഖവി, അഷ്റഫ് ഹാജി കൈനോട്,ബ്ദറുദ്ധീന്‍ കോഡൂര്‍ , കെ ടി ബീരാന്‍കുട്ടി മുസ്ലിയാര്‍, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം സോണ്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പഴമള്ളൂര്‍, സയ്യിദ് സാഹിര്‍ അല്‍ ബുഖാരി, എസ് ജെ എം മേഖലാ ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ലത്വീഫി ഉന്നംതല എന്നിവര്‍ ഉയര്‍ത്തി. മലപ്പുറം ശുഹദാക്കള്‍ മഖാം സിയാറത്തിന് ശേഷം സമ്മേളന നഗരിയിലേക്ക് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പതാക ജാഥ സംഘടിപ്പിച്ചു. സൈനുദ്ധീന്‍ സഖാഫി ഹാജിയാര്‍പള്ളി , എസ് വൈ എസ് മലപ്പുറം സോണ്‍ പ്രസിഡന്റ് സി കെ ഖാലിദ് സഖാഫി, ജനറല്‍ സെക്രട്ടറി പി എം അഹ്മദലി, കണ്‍വീനര്‍ അബ്ബാസ് സഖാഫി കോഡൂര്‍ , അബ്ദുന്നാസിര്‍ പടിഞ്ഞാറ്റുംമുറി, ഫഖ്റുദ്ധീന്‍ താണിക്കല്‍, അന്‍വര്‍ അഹ്സനി പഴമള്ളൂര്‍, റിയാസ് സഖാഫി പൂക്കോട്ടൂര്‍, അബ്ദുല്‍ ഗഫൂര്‍ അദനി മക്കരപ്പറമ്പ്, ശബീറലി അഹ്സനി മലപ്പുറം, സൈനുദ്ധീന്‍ ലത്വീഫി അറവങ്കര, അശ്ക്കര്‍ കൂട്ടിലങ്ങാടി എന്നിവര്‍ നേതൃത്വം നല്‍കി.

വ്യാഴാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന സ്നേഹലോകം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6.30 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം, സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, കെ പി രാമനുണ്ണി, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, പി കെ മുഹമ്മദ് ഷാഫി, സി കെ എം ഫാറൂഖ് പള്ളിക്കല്‍, എം ദുല്‍ഫുഖാറലി സഖാഫി, മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി വി പി നിസാര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി തിരുനബി ജീവചരിത്രം എക്സ്പോ,വിദ്യാഭ്യാസ പ്രദര്‍ശനം, സ്നേഹച്ചന്ത, പുസ്തകമേള, കലിഗ്രഫി, കൊളാഷ് എന്നിവയും നടക്കും.

 

Latest