National
തമിഴ്‌നാട്ടില്‍ എന്നൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കമാനം തകര്‍ന്ന് വീണ് 9 മരണം
നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയി.

ചെന്നൈ | തമിഴ്‌നാട്ടിലെ വടക്കന്‍ ചെന്നൈയില്‍ എന്നൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്റെ നിര്‍മ്മാണ സ്ഥലത്തുണ്ടായ അപകടത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. നിര്‍മ്മാണത്തിലിരുന്ന ഒരു കമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു.
ഏകദേശം 30 അടി ഉയരത്തില്‍ നിന്ന് വീണ കമാനം ഇതരസംസ്ഥാന തൊഴിലാളികളുടെ മേല്‍ പതിക്കുകയായിരുന്നു. നിരവധി തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിപ്പോയി. വളരെ പ്രയാസപ്പെട്ടാണ് അവരെ രക്ഷപ്പെടുത്തിയത്.ഒരു തൊഴിലാളിയുടെ നില ഗുരുതരമാണെന്നും പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരെ തന്നെ വടക്കന്‍ ചെന്നൈയിലെ സ്റ്റാന്‍ലി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----