Connect with us

Kerala

മടക്കയാത്ര തിയ്യതിയില്‍ മാറ്റം; മുഖ്യമന്ത്രി അമേരിക്കയില്‍നിന്നും തിരിച്ചെത്തുക ഫെബ്രവരി ആദ്യവാരം

ദുബൈ എക്‌സ്‌പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം |  ചികിത്സാ ആവശ്യാര്‍ഥം ഇപ്പോള്‍ അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ (ജനുവരി 29) കേരളത്തിലേക്ക് മടങ്ങിയെത്തില്ല. ഫെബ്രുവരി ഏഴിനാകും മുഖ്യമന്ത്രി കേരളത്തിലെത്തുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ദുബൈ വഴിയാണ് അദ്ദേഹം മടങ്ങുക.ദുബൈ എക്‌സ്‌പോയില്‍ കേരള പവലിയന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച മടങ്ങിയെത്തുമെന്ന് വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഈ മാസം 14ന് പുലര്‍ച്ചെയാണു മുഖ്യമന്ത്രി യുഎസിലെ മേയോ ക്ലിനിക്കിലേക്കു പോയത്.

 

Latest