Connect with us

rain alert

മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം|  സംസ്ഥാനത്ത് ഉച്ചക്ക് ശേഷം മഴ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പുതിയ അറിയിപ്പ് പ്രകാരം മലപ്പുറം, തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതി തീവ്രമഴയുണ്ടാകുക. ഈ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. മറ്റ് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്.

അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലയിലുള്ള അധികൃതരുടെ മുന്നറിയിപ്പിന് അനുസരിച്ച് മാറിത്താമസിക്കണം. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ കഴിഞ്ഞ ദിവസം കനത്ത മഴയില്‍ വ്യാപക വെള്ളക്കെട്ടുണ്ടായ എറണാകുളം ജില്ലയില്‍ ഇന്ന് മഴക്ക് ശമനമുണ്ട്. പലയിടത്ത് നിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയതായാണ് വിവരം.