Connect with us

EPL

ചാമ്പ്യന്‍സ് ലീഗ് യോഗ്യത; പ്രതീക്ഷയേകി ലിവര്‍പൂളിന് വിജയം

പ്രീമിയര്‍ ലീഗിന്റെ ഒരു സീസണില്‍ 35 ഗോള്‍ നേടി ഹാളന്ദ് റെക്കോര്‍ഡിട്ടു.

Published

|

Last Updated

ലണ്ടന്‍| അടുത്ത ചാമ്പ്യന്‍ ലീഗില്‍ മത്സരിക്കാനുള്ള യോഗ്യതയില്‍ നേരിയ പ്രതീക്ഷയേകി പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വിജയം. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ ഫുള്‍ഹാമിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചതോടെയാണിത്. 39ാം മിനുട്ടില്‍ മുഹമ്മദ് സാലയാണ് പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയത്.

ഇത്തിഹാദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി വെസ്റ്റ് ഹാം യുനൈറ്റഡിനെ പരാജയപ്പെടുത്തി (സ്‌കോര്‍ 3-0). നഥാന്‍ അകെ, ഹാളന്ദ്, ഫില്‍ ഫുഡന്‍ എന്നിവരാണ് ഗോള്‍ നേടിയത്. ഇതോടെ പ്രീമിയര്‍ ലീഗിന്റെ ഒരു സീസണില്‍ 35 ഗോള്‍ നേടി ഹാളന്ദ് റെക്കോര്‍ഡിട്ടു.

സ്പാനിഷ് ലാലിഗയില്‍ കാഡിസിനെ അത്‌ലറ്റികോ മാഡ്രിഡ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ പരാജയപ്പെടുത്തി. ഇറ്റാലിയന്‍ സീരി എയില്‍ അറ്റ്‌ലാന്റയും യുവന്റസും ഇന്റര്‍മിലാനും ജയിച്ചപ്പോള്‍ എ സി മിലാനും എ സി റോമയും സമനില കുരുക്കിലായി. ഏകപക്ഷീയമായ ആറ് ഗോളുകള്‍ക്കാണ് ഇന്റര്‍മിലാന്‍ ജയിച്ചത്.

 

---- facebook comment plugin here -----

Latest