Connect with us

National

ബംഗാളിനോടുള്ള കേന്ദ്രത്തിന്റെ വിവേചനം;കുത്തിയിരിപ്പ് സമരം നടത്താനൊരുങ്ങി മമത

മാര്‍ച്ച് 29, 30 തീയതികളിലാണ് കുത്തിയിരിപ്പു സമരം നടത്തുക.

Published

|

Last Updated

കൊല്‍ക്കത്ത | ബംഗാളിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാടില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ രണ്ട് ദിവസത്തെ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മാര്‍ച്ച് 29, 30 തീയതികളിലാണ് കൊല്‍ക്കത്തയിലെ ഡോ. ബി ആര്‍ അംബേദ്കര്‍ പ്രതിമക്കു താഴെ കുത്തിയിരിപ്പു സമരം നടത്തുക.

‘എം ജി എന്‍ ആര്‍ ഇ ജി എ പദ്ധതിക്കും, ഭവന-റോഡ് വകുപ്പുകള്‍ക്കും കേന്ദ്രം ഫണ്ട് അനുവദിച്ചില്ല. കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കാത്ത ഒരേയൊരു സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. ഞങ്ങള്‍ക്ക് നല്‍കേണ്ട പണം നല്‍കിയില്ല. ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പോലും സംസ്ഥാനത്തിന് ഒന്നും നീക്കിവച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സമരം.’- മമത വിശദീകരിച്ചു.

ത്രിദിന ഒഡീഷ സന്ദര്‍ശനത്തിന് പുറപ്പെടുന്നതിന് മുമ്പ് ഡംഡം വിമാനത്താവളത്തില്‍ വച്ചാണ് മമത ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

 

Latest