Connect with us

Kerala

ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാനൊരുങ്ങി സിബിഐ; സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന് നോട്ടീസ് അയച്ചു

എം ശിവശങ്കരന്‍, സ്വപ്‌ന സുരേഷ് എന്നിവരേയും ചോദ്യം ചെയ്യും.

Published

|

Last Updated

തിരുവനന്തപുരം | വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാനൊരുങ്ങി സിബിഐ. ഇതിന്റെ ഭാഗമായി കേസില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് നോട്ടീസ് അയച്ചു. തിരുവനന്തപുരം മുട്ടത്തറ ഓഫീസില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം. എം ശിവശങ്കരന്‍, സ്വപ്‌ന സുരേഷ് എന്നിവരേയും ചോദ്യം ചെയ്യും. കേസില്‍ പ്രതിയായ സന്തോഷ് ഈപ്പനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. യൂണിടാക് ഉടമയാണ് സന്തോഷ് ഈപ്പന്‍.

നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴ കൊടുത്തു എന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തുവെങ്കിലും അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

 

Latest