Kerala
സോളാര്‍ കേസിലെ സി ബി ഐ കണ്ടെത്തല്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭത്തിന്
ഒക്ടോബര്‍ 18ന് സെക്രട്ടേറിയറ്റ് വളയും.
തിരുവനന്തപുരം | സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്ന് സി ബി ഐ കണ്ടെത്തിയ സാഹചര്യത്തില്‍ നടപടി ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭത്തിന്. വിഷയത്തില്‍ യു ഡി എഫ് തെരുവില്‍ സമരം നടത്തുമെന്ന് എം എം ഹസന്‍ അറിയിച്ചു.
കേസില്‍ ഇനി അന്വേഷണം വേണ്ട. സി ബി ഐയെക്കാള്‍ വലിയ അന്വേഷണ ഏജന്‍സിയുണ്ടോ. ഗണേഷ് കുമാര്‍ സാമൂഹിക വിരുദ്ധനും വഞ്ചകനുമാണ്. ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയും ഗണേഷ് കുമാറും പങ്കാളിയാണ്.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് ഒക്ടോബര്‍ 18ന് സെക്രട്ടേറിയറ്റ് വളയുമെന്നും എം എം ഹസന്‍ പറഞ്ഞു.
---- facebook comment plugin here -----