Connect with us

National

ജാതി സെന്‍സസ് തന്റെ ജീവിത ലക്ഷ്യം, ഒരിഞ്ച് പിന്നോട്ടില്ല; രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുകയാണ് ആദ്യ നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി|ജാതി സെന്‍സസ് തന്റെ ജീവിതലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടപ്പാക്കുകയാണ് ആദ്യ നടപടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ തീരുമാനത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പ്രകടനപത്രിക കണ്ട് മോദി ഭയപ്പെടുകയാണ്. രാജ്യസ്‌നേഹികളെന്ന് അവകാശപ്പെടുന്നവര്‍ ജാതി സെന്‍സസിനെ എന്തിനാണ് ഭയപ്പെടുന്നത്. ജാതി ഇല്ലെന്ന് പറയുന്ന മോദി എങ്ങനെ ഒ.ബി.സിയാകുമെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് സംഘടിപ്പിച്ച സോഷ്യല്‍ ജസ്റ്റിസ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രാജ്യത്ത് സാമ്പത്തിക അസമത്വം സൃഷ്ടിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. കോടിക്കണക്കിന് പണം ഏതാനും ചില ശതകോടീശ്വരന്മാര്‍ക്കായി മോദി സര്‍ക്കാര്‍ നല്‍കി. നരേന്ദ്രമോദി 22 പേര്‍ക്ക് നല്‍കിയ 16 ലക്ഷം കോടിയില്‍ നിന്ന് രാജ്യത്തെ 90 ശതമാനം ജനങ്ങള്‍ക്ക് ചെറിയൊരു തുക തിരികെ നല്‍കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സമ്പത്തിലും വരുമാനത്തിലും ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.