Connect with us

National

വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസ്; അന്വേഷണം സി ബി ഐക്ക്

പോലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ബംഗാള്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം.

Published

|

Last Updated

കൊല്‍ക്കത്ത | കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം സി ബി ഐക്ക്. കൊല്‍ക്കത്ത ഹൈക്കോടതിയാണ് അന്വേഷണം സി ബി ഐക്ക് കൈമാറിയത്.

പോലീസ് അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായില്ലെന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമല്ല. ആശുപത്രി സംവിധാനവും ഇരയെ പിന്തുണച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി.

കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളിലാണ് ട്രെയിനി ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഡോക്ടര്‍ നേരിട്ടത് ക്രൂരപീഡനമെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു. സ്വകാര്യഭാഗങ്ങളില്‍ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായിട്ടുണ്ടെന്ന് റിപോര്‍ട്ടിലുണ്ട്.

പ്രാഥമികാന്വേഷണത്തിനും ആശുപത്രി പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സി സി ടി വി കാമറകള്‍ പരിശോധിച്ചതിനും ശേഷം കൊല്‍ക്കത്ത പോലീസ് സഞ്ജയ് റോയ് എന്ന സിവില്‍ വോളന്റിയറെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചെന്നാണ് അധികൃതര്‍ അറിയിച്ചത്. പ്രതിയുടെ ഫോണ്‍ നിറയെ അശ്ലീല വീഡിയോകളാണെന്നും പോലീസ് പറയുന്നു.

വനിതാ ഡോകടറുടെ കണ്ണിലും മുഖത്തും വയറിലും കഴുത്തിലും ഇരു കാലുകളിലും വലത് കൈയിലും സാരമായ പരുക്കുകളുണ്ട്. കഴുത്തിലെ അസ്ഥികള്‍ ഒടിഞ്ഞിട്ടുണ്ട്. കണ്ണട പൊട്ടി രണ്ട് കണ്ണുകളിലും ഗ്ലാസ് തറച്ചു കയറി. കണ്ണില്‍ നിന്നും രക്തം വന്ന നിലയിലായിരുന്നു മൃതദേഹം.