Connect with us

Kerala

പി വി അന്‍വറിനെതിരെ കലാപാഹ്വാനത്തിന് കേസ്

കൂറുമാറിയ പഞ്ചായത്തംഗത്തിൻ്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയതിന് സി പി എം ഏരിയാ സെക്രട്ടറിക്കെതിരെയും കേസെടുത്തു

Published

|

Last Updated

മലപ്പുറം | സി പി എം നേതാക്കളെ ഭീഷണിപ്പെടുത്തിയുള്ള പി വി അന്‍വറിന്റെ ചുങ്കത്തറ പ്രസംഗത്തിനെതിരെ പോലീസ് കേസ്. കാലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എടക്കര പോലീസ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലയെ ഭീഷണിപ്പെടുത്തിയതിന് സി പി എം ഏരിയാ സെക്രട്ടറിക്കെതിരെയും പോലീസ് കേസെടുത്തു.

യു ഡി എഫ് പ്രവര്‍ത്തകര്‍ക്ക് നേരെയും തന്റെ നെഞ്ചത്തേക്കും വന്നാല്‍ വീട്ടില്‍ കയറി തലയടിച്ച് പൊട്ടിക്കുമെന്നായിരുന്നു അന്‍വറിന്റെ ഭീഷണി പ്രസംഗം. മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സി പി എം നേതാക്കള്‍ക്കുള്ള സൂചനയാണിത്. ഒരു തര്‍ക്കവുമില്ല, തലക്കേ അടിക്കൂ. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പഠിച്ചിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. സി പി എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രനാണ് പരാതി നല്‍കിയത്.

കുടുംബം അടക്കമുള്ളവരുടെ പണി തീര്‍ത്തുകളയുമെന്നാണ് പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീര്‍ പുന്നപ്പാലക്കെതിരെ സി പി എം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്

 

---- facebook comment plugin here -----

Latest