Kerala
എറണാകുളത്ത് കാര്‍ പുഴയിലേക്കു മറിഞ്ഞു; രണ്ട് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം
കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്.

കൊച്ചി | എറണാകുളത്ത് കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ട് ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരായ അദ്വൈത്, അജ്മല്‍ എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് അപകടം.
ഗോതുരുത്ത് കടല്‍വാതുരുത്ത് പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്. അഞ്ചംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
മൂന്നുപേരെ രക്ഷപ്പെടുത്തി. ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം യാത്ര ചെയ്തിരുന്നത്.
---- facebook comment plugin here -----