National
ഷിംലയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേര്‍ മരിച്ചു
കുമാര്‍സൈന്‍ സബ്ഡിവിഷനിലെ ലുഹ്രി-സുന്നി റോഡില്‍ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.

ഷിംല | കാര്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ ഷിംലയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു.
അഭയ്കുമാര്‍, ജിതേഷ്, ഭാര്യ വാന്‍ഷിഖ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രാഹുല്‍, അന്‍ഷുല്‍ എന്നീ രണ്ടുപേര്‍ക്ക് പരുക്കേറ്റതായും പോലീസ് അറിയിച്ചു.
കുമാര്‍സൈന്‍ സബ്ഡിവിഷനിലെ ലുഹ്രി-സുന്നി റോഡില്‍ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങളും പരുക്കേറ്റവരെയും പുറത്തെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഷിംല എസ് പി. സഞ്ജീവ് കുമാര്‍ ഗാന്ധി പറഞ്ഞു.
---- facebook comment plugin here -----