National
സ്വകാര്യ ബസിലിടിച്ച് കാറിന് തീപ്പിടിച്ചു; രണ്ട് മരണം
അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞു.

മംഗളൂരു | കാറിന് തീപ്പിടിച്ച് രണ്ടുപേര്‍ വെന്തുമരിച്ചു.സ്വകാര്യ ബസില്‍ ഇടിച്ചതിനെ തുടര്‍ന്ന് കാറിന് തീപ്പിടിക്കുകയും തുടര്‍ന്ന് പൊട്ടിത്തെറിക്കുകയുമായിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശികളായ ധനഞ്ജയറെഡ്ഡി (31), കലാവതി (35) എന്നിവരാണ് മരിച്ചത്.
കര്‍ണാടക ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലൂക്കില്‍ ഗോപള്ളി ഗേറ്റിന് സമീപമാണ് അപകടമുണ്ടായത്.അപകടത്തില്‍ ബസ് തലകീഴായി മറിഞ്ഞു.
സംഭവസമയം കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ക്ക് കൂടി പരുക്കുണ്ട്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
---- facebook comment plugin here -----